മുത-അല്ലിം
നാട്ടിലെ ബസ്സ് സ്റ്റൊപ്പിനരികിൽ അവൻ കുറെ നേരം ചിന്തിച്ചു നിന്നു...എങ്ങോട്ട് പോണം..ഏത് ബസ്സിൽ കയറണം..ആലോചന നിമഗ്നനായി
കണ്ണുകൾ വിജനമായ നിരത്തിലേക്ക് പായിച്ചു..
ഏതെങ്കിലും ഒരു പള്ളിയിലെത്തണം...ഇന്നലെയും "ഉറുദി"പറയാൻ പറ്റിയില്ല..മണിപതിനൊന്നായി..ഖതീബിനെ നേരത്തെ പോയി കണ്ടാലേ കാര്യം നടക്കൂ..റമളാനിന്റെ മഹത്വങ്ങളും..നോംബിന്റെ പുണ്യങ്ങളും പ്രതിപാദിക്കുന്ന കുറച്ച് വാക്കുൾ മനസ്സിൽ കുറിച്ചിട്ടു...
രണ്ട് ഹദീസും ഉറുദു കവിതയും മനസ്സിൽ ഉരുവിട്ടു..ഇന്നെന്തായാലും പറയണം...ഇല്ലെന്കിൽ...അവന്‍റെ മുഖത്ത് മ്ലാളനത വിരിഞ്ഞു...
പത്ത് വയസ്സിൽ തന്നെ വീട്ടിലെ മുതിർന്നവന് ഭാരം താങ്ങാവുന്നതിലധികമായിരുന്നു..കുഞ്ഞുപെങ്ങളും ഉമ്മയും അവന്‍റെ മനസ്സിലൂടെ നൊംബരങ്ങലുടെ ചിത്രം വരച്ചു..ഉപ്പയുണ്ടായിരുന്നെ
ന്കിൽ!!.
കുഞ്ഞുമനസ്സിലെ അത്യാഗ്രഹം മാത്രമായി അവശേഷിച്ച ചിന്ത മാത്രമായിരുന്നു അത്...
മൂന്ന് വർഷം മുൻപ് മരിക്കുംപോൾ ഒരു കാര്യമെ പറഞ്ഞുള്ളൂ...
"പഠിക്കണം വല്യ പണ്ഠിതനാകണം..!!!"
ആഗ്രഹങ്ങൾ ഇത്രയും കാലം താലോലിച്ചു..ഇനി എങ്ങിനെയെന്നറിയില്ല..മുന്നോട്ടുള്ള പ്രയാണങ്ങൾക്ക് കടംബകളേറെ...!!
തവക്കല്തു അലള്ലാഹ്..
പ്രാരാബ്ദങ്ങളുടെ ഭാണ്ഡമഴിച്ചാൽ പിന്നെ..ഒരുന്മേഷമുണ്ടാവില്ല..
വീട്ടിലെ ഉമ്മ നല്കിയ സാധനങ്ങളുടെ ലിസ്റ്റ്..പൊക്കറ്റിലിരുന്ന് ഓർമ്മപ്പെടുത്തും പോലെ..
ബസ്സിലെ വലത് ഭാഗത്തുള്ള സീറ്റിലിരുന്ന് വഴിയോരത്തെ മരങ്ങളും പീടിക മുറികളും കുതിച്ച് പായുന്നത് കൂതുകത്തോടെ നോക്കിയിരുന്നു...
വലിയ പള്ളി...
മുൻ വശത്തെ ഗെയ്റ്റ് കടന്ന് അംഗശുദ്ധി വരുത്തി ഇഹ്തികാഫിന്റെ നിയ്യത്ത് വച്ച് ആശയോടെ അകത്തേക്ക് കയറിയെന്കിലും..
കണ്ടകാഴ്ച മനസ്സിന് സന്തോഷമുളവാക്കുന്നതായിരുന്നില്ല..
തലെകെട്ട് കെട്ടിയ മൂന്ന് പേർ...!!"
പടച്ചോനെ എന്നേക്കാൾ നേരത്തെ എത്തിയോ??
മറ്റൊരിടത്തേക്ക് പൊകാനും പണമില്ല..വിഷണ്ണനായി സുന്നത്ത് നിസ്കരിച്ചു..
സലാം വീട്ടിയപ്പോൾ ഖതീബ് അരികിൽ നില്കുന്നു..
വിഷാദച്ഛായകലർന്ന ഒരു പുഞ്ചിരി സമ്മാനിച്ച് അവൻ തലകുനിച്ചിരുന്നു..
ഉരുകുന്ന മനസ്സോടെ..ആദ്യമായാണ് ഉറുദി പറതാനെത്തുന്നത്..
അത് വരെ സ്വയം പരീശീലനത്തിലായിരുന്നു.
ചിതലരിച്ച കാലുകളുള്ള മേശയിൽ ചാരി നിന്ന് പൊട്ടിപ്പൊളിഞ്ഞ ചുവരുകൾ നോക്കി ദൃഢപ്പെടുത്തിയ പ്രസംഗം!!
കേൾവിക്കാരിയായി അഞ്ച് വയസ്സുള്ള കുഞ്ഞു പെങ്ങൾ...
എന്ത് ചെയ്യും റബ്ബെ....അവന്‍റെ ഹൃദയത്തിൽ വീട്ടിലെ ദാരിദ്ര്യം വല്ലാത്ത നെരിപ്പോട് തീർത്തു.
"ഇന്നലെം വന്നിരുന്നു അല്ലേ??
അവൻ ചോദ്യം കേട്ട് മുഖമുയർത്തി..
ഖതീബ് അരികിൽ തന്നെയുണ്ട്..
പ്രതീക്ഷയോടെ അവൻ തലകുലുക്കി..
"പ്രസംഗിക്കൻ പറ്റില്ല..എന്തായാലും പിരിഞ്ഞ് കിട്ടുന്നത് വീതിച്ചെടുത്തോ.."
ഖതീബിന്റെ വാക്കുകൾ..!!
അവന് വല്ലാത്ത സന്കടം തോന്നി..
"വേണ്ട..എനിക്കൊന്ന് പ്രസംഗിച്ചാ മതി"
കുറെ നാളത്തെ ആഗ്രഹസഫലീകരണത്തിനായി വെംബുന്ന മനസ്സായത് കൊണ്ടായിരിക്കാം അറിയാതെ അവന്‍റെ കണ്ണുകൾ ഈറനായി...
കതീബ് മുൻ സഫിലിരിക്കുന്ന യുവാവിന്‍റെ അരികിൽ ചെന്ന് എന്തോ പറഞ്ഞു..
അയാൾക്കാണ് ഇന്നത്തെ ഉറുദിക്കുള്ള നറുക്കെന്ന് തോന്നുന്നു..
അയാൾ തിരിഞ്ഞ് നോക്കി...പ്രതീക്ഷയോടെ അവനും..
ഖതീബ് വീണ്ടും അവനരികിൽ വന്ന് സമ്മതമറിയിച്ചു...
നാല് പേർ വീതിച്ചെടുത്താലും..സാരമില്ല തന്റെ ആദ്യ പ്രസംഗം നടക്കണം..അവന് അല്പം ആശ്വാസം കിട്ടി..
ബാന്ക് വിളികഴിഞ്ഞതും..
ഒരാൾ അല്പം ശബ്ദമുയര്‍ത്തി കൊണ്ട് കടന്നു വന്നു.."ഇതെന്താ എല്ലാരും ഇങ്ങോട്ട് തന്നെ..വരുന്നത്..?? "
അവൻ അല്പം ഭയത്തോടെ അയാളെ നോക്കി..
പള്ളി പ്രസിണ്ടാവണം അല്ലാതെ ഇങ്ങിനെ പറയില്ല.. .."അല്ലെ തന്നെ പിരിവ് കൊണ്ട് ആളുകള് വരാണ്ടായി."
അള്ളാഹു അക്ബർ അയാൾ നമസ്കാരത്തിനായി കൈകെട്ടി..!"
അവന്‍റെ മനസ്സിലെവിടെയോ പള്ളി പരിപാലനത്തിന്റ മഹത്വം നിറഞ്ഞ വചനങ്ങൾ തെളിഞ്ഞു വന്നു..അവസാന നാളിന്‍റെ അടയാളങ്ങളിൽ പ്രവാചകൻ (സ)ചൂണ്ടിക്കാണിച്ച ഹദീസും ഓർമ്മവന്നു...
മുത-അല്ലിമിന്റെ ജീവുതാനുഭവങ്ങൾ എത്ര ദുഷ്കരം..എന്നിട്ടും...ലോക രക്ഷിതാവിന്റെ കല്പനകൾ ജനങ്ങളിലെത്തിക്കാനുള്ള
പ്രയാണം...!!
ദാനം ചെയ്യാൻ പിശുക്ക് കാണിക്കുന്ന മഹല്ലുകാരുടെ മുന്നിലേക്ക് അവന്‍റെ ആദ്യ ഉർദി നോംബിന്റെ ക്ഷീണത്തിലും കത്തികയറി...അലി (റ) യുടെ ധാന ധർമ്മത്തിന് പകരം കിട്ടിയ ലാഭത്തിന്‍റെ അനുഭവങ്ങൾ അവൻ ആവേശ പൂർവ്വം വിളിച്ച് പറഞ്ഞു..
മൈക്ക് കിട്ടുമെന്ന് ആഗ്രഹിച്ചെന്കിലും അത് കമ്മിറ്റിക്കാര് കൊടുക്കൂല്ലത്രെ കാരണം പിടികിട്ടിയില്ല..!!
ചോദ്യം ചെയ്യാൻ പറ്റില്ലല്ലൊ..ഫാനിന്‍റെ കനത്ത ശബ്ദത്തിൽ കുഞ്ഞു ശബ്ദം മുഴുവനായും കേട്ടുവോ എന്നവനുറപ്പില്ല...
പടികളിറങ്ങുംപൊ അവൻ മുഷിഞ്ഞ പത്ത് രൂപ നോട്ടുകളെണ്ണി നോക്കി..
മുന്നൂറ്റി പത്ത് രൂപ!!!
അസറിന് ഇനി പോകാൻ കഴിയില്ല..വല്ലാത്ത ക്ഷീണം...!"
സാധനങ്ങളുടെ ലിസ്റ്റ്...അവൻ പുറത്തേക്കെടുത്തു...
പള്ളിലെ ഗേറ്റിന് വെളിയിൽ ഒക്കത്തൊരു കുഞ്ഞുമായി..ഒരു മുഷിഞ്ഞ പർദ്ധയണിഞ്ഞ സ്ത്രീ...അവന് നേരെ കൈകൾ നീട്ടി..
ദയനീയത നിഴലിക്കുന്ന പെൺകുട്ടിയെ കണ്ടപ്പോൾ ഓർമ്മവന്നത് തന്‍റെ കൊച്ച് പെങ്ങളെ...
പട്ടിണിയാണെന്ന് മുഖത്ത് നിന്ന് വായിച്ചെടുക്കാം...
അവൻ ഒന്നുമോർക്കാതെ മുഴുവനും ആകൈകളിലേക്ക് കൊടുത്തു..അവരുടെ കണ്ണുകൾ ഈറനാകുന്നതും മുഖം വിവർണ്ണമാകുന്നതും..അവനറിഞ്ഞു...
ലിസ്റ്റ് ചുരുട്ടിയെറിഞ്ഞ് അവൻ നിരത്തിലൂടെ മുന്നോട്ട് നടന്നു...
വീട് അവനിൽ ഒരു ദുഃഖ സാഗരം തീർത്തെന്കിലും..ഉമ്മയോട് തന്റെ ദാനത്തെ കുറിച്ച് പറയുംപോൾ...നിറകണ്ണുകളോടെ ചേർത്ത് പിടിച്ച് നെററിയിൽ ഉമ്മ വക്കും അത് മതി..!!
നോംബ് തുറ പള്ളിയിലാണ്..അത്താഴം പതിവ് പൊലെ വെള്ളം മാത്രം....!"
അവന്‍റെ കാലുകൾ വേഗം വീടെത്താൻ ശ്രമിക്കവെ ആരോ പിറകിൽ നിന്നും വിളിച്ചത് പോലെ അവന് തോന്നി..!!
"അസ്സലാമു അലൈക്കും"
വെള്ള മുണ്ടും ഷർട്ടും ധരിച്ച ഒരാൾ...!!
"മോന്റെ പ്രസംഗം നന്നായിരുന്നു..കുറച്ചൂടെ ഒച്ച വേണമായിരുന്നു.."
അവൻ പുഞ്ചിരിയോടെ തലയാട്ടി..."മോനെന്താ പണമെല്ലാം ആ സ്ത്രീക്ക് നല്കിയത്.."
അവനൊന്നും പറഞ്ഞില്ല..അള്ളാഹുവിന്റെ പുണ്യം കൊതിച്ചതാണെന്ന് മനസ്സിൽ കരുതി...
"എവിടയാ വീട്"
കരം ഗ്രഹിച്ച് കൊണ്ടുള്ള അയാളുടെ ചൊദ്യത്തിന് അവൻ ഉത്തരം നല്കി..
"സുബ്ഹാനള്ളാ..പത്ത് കിലൊമിറ്ററ് നടക്ക്യെ.."??
മോൻ നിക്ക് കാറുണ്ട് ..
അയാൾ അരികിൽ പാർക്ക് ചെയ്ത കാറിൽ തണുത്ത കാറ്റേറ്റ് മുൻ സീറ്റിലവനിരുന്നു.."ഗൾഫുകാരനായ ഞാൻ പോലും പത്ത് രൂപയാ പള്ളീല് കൊടുത്തത്.."പക്ഷെ ..മോൻ കിട്ടിയത് മുഴുവനും ദാനം ചെയ്തു."
അയാളുടെ ശബ്ദമിടറിയോ..??
അവൻ മുഖത്തെക്ക് നൊക്കി..
ഹൈപ്പർ മാർക്കറ്റിനരികിൽ അയാൾ വണ്ടിയൊതുക്കി.
"കുറച്ച് സാധനം വാങ്ങാനുണ്ട് മോനെന്തെന്കിലും വെണോ..??"
വേണ്ടെന്ന് ആംഗ്യം കാട്ടി..
പടച്ചവൻ സംബത്ത് നല്കി അനുഹമഗ്രഹിച്ചവർ അവരുടെ ധർമ്മമറിയുന്നുവോ..??
എന്നെ പോലെ ദരിദ്രരെയും പടച്ചത് അള്ള തന്നെ...എല്ലാം പരീകഷ്ണം...!! നിങ്ങൾ തഖ് -വ
യുള്ളവരാകുവാൻ
വേണ്ടി...!"
ഖുർ-ആൻ വചനം അവനോർത്തു...
അയാൾ ഒരു ചാക്ക് അരിയും മറ്റൊരുചാക്കിൽ കുറെ സാധനങ്ങളും പിന്ന് കുറെ പഴവർഗ്ഗങ്ങളും പിൻ സീറ്റിൽ നിറച്ചു..
വീടിന്റെ അരികിലെത്തിയിരിക്കുന്നു...ഇടവഴിയിലെ പൊട്ടിപ്പൊളിഞ്ഞ കൊച്ച് വീട് അവൻ കാണിച്ചു..
അവനിറങ്ങിയതും അയാളും കൂടെ ഇറങ്ങി..അവന്‍റെ കൈയിൽ കുറച്ച് പണമേൽപ്പിച്ച് കാറിലുള്ള സാധനങ്ങൾ എടുക്കുവാൻ ആവശ്യപ്പെട്ടു..
ആശ്ചര്യ ഭരിതനായി..നിൽക്കവെ ഒരു തുണ്ട് കടലാസ് അവന് നേരെ അയാൾ നീട്ടി...ഉമ്മ തന്ന ലിസ്റ്റ്..!!
വീടിന്റെ ഉമ്മറത്ത് തന്റെ ആദ്യത്തെ ഉറുദിയുടെ പ്രതിഫലം ഉമ്മയെ ഏൽപ്പിച്ചു..മൂവായിരം രൂപ!!
*നിസാർ കതിരൂർ*

വായിച്ച് അഭിപ്രായം പറയുക
ReplyDelete😊
Well written
ReplyDeleteതാങ്ക്സ്
ReplyDelete